ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം |
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം ഇനിയും കൃപ തോന്നി കരുതിടണേ ഇനിയും നടത്തണെ തിരുഹിതം പോല്‍ നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ നടത്തിയ വിധിങ്ങള്‍ ഓര്‍ത്തിടുമ്പോള്‍ നന്ദിയോടെ നാഥന് സ്തുതി പാടിടാം... (ഇത്രത്തോളം) സാദ്ധ്യതകളോ അസ്തമിച്ച് പോയിടുമ്പോള്‍ സോദരങ്ങളോ അകന്നങ്ങ് മാറിടുമ്പോള്‍ സ്നേഹത്താല്‍ വീണ്ടെടുക്കും യേശുനാഥന്‍ സകലത്തിലും ജയം നല്‍കുമല്ലോ.. (ഇത്രത്തോളം) |