Click to Start the Bible Click to Start the Bible

Tuesday, August 7, 2012

ഇരുളുമൂടിയൊരിടവഴികളില്‍

ഇരുളുമൂടിയൊരിടവഴികളില്‍
ഇരുളുമൂടിയൊരിടവഴികളില്‍ ഇടറിവീഴും ഞങ്ങളെ (2)
വഴിയൊരുക്കി വഴിനടത്തും ഇടയനല്ലോ നീ (2)
ഇടയനല്ലോ നീ

അഴലുകണ്ടാല്‍ അവിടെയെത്തും കരുണയുള്ളോനേ (2)
തൊഴുതുനില്‍പ്പൂ നിന്റെ മുമ്പില്‍ മെഴുതിരികളും ഞങ്ങളും (2)
മെഴുതിരികളും ഞങ്ങളും

അലകടലില്‍ ചുവടുവച്ചു നടന്നുപോയോനേ
കുരിശുപേറി കുരിശുപേറി കടന്നുപോയവനേ
തൊഴുതുനില്‍പ്പൂ വഴിയരികില്‍ മലരുകളും മനുഷ്യരും (2)
തിരിച്ചുവരൂ തിരിച്ചുവരൂ തിരുഹൃദയമേ വേഗം (2)
തിരുഹൃദയമേ വേഗം