Click to Start the Bible Click to Start the Bible

Tuesday, August 7, 2012

ആകാശത്തിന്‍ കീഴില്‍ വേറൊരു

ആകാശത്തിന്‍ കീഴില്‍ വേറൊരു
ആകാശത്തിന്‍ കീഴില്‍ വേറൊരു
നാമമില്ലല്ലോ - യേശുനാമമല്ലാതെ
യേശുനാമമല്ലാതെ
മാനവരക്ഷയ്ക്കൂഴിയില്‍ വേറൊരു
നാമമില്ലല്ലോ - യേശുനാമമല്ലാതെ
യേശുനാമമല്ലാതെ

പറുദീസായില്‍ ദൈവം തന്നൊരു
രക്ഷാവാഗ്ദാനം - യേശുനാഥനല്ലയോ
പ്രവാചകന്മാര്‍ മുന്നേ ചൊന്നൊരു
രക്ഷാസന്ദേശം - യേശുനാഥനല്ലയോ

ദൈവം മാനവരക്ഷയ്ക്കായ്
തന്നൊരു നാമമേ - യേശുവെന്നൊരു നാമമേ
മൂലോകങ്ങള്‍ മുട്ടുമടക്കും
ഉന്നതനാമമേ - യേശുവെന്നൊരു നാമമേ