Click to Start the Bible Click to Start the Bible

Tuesday, August 7, 2012

അലകടലും കുളിരലയും

അലകടലും കുളിരലയും
അലകടലും കുളിരലയും
മലര്‍നിരയും നാഥനെ വാഴ്ത്തുന്നു
കുളിര്‍ ചന്ദ്രികയും താരാപഥവും
നാഥന്റെ നന്മകള്‍ വാഴ്ത്തുന്നു

അനന്തനീലാകാശ വിതാനം
കന്യാതനയാ നിന്‍ കരവിരുതല്ലേ
അനന്യസുന്ദരമീ മഹീതലം
അത്യുന്നതാ നിന്‍ വരദാനമല്ലേ - അല്ലേ

ഈ ലോക മോഹത്തിന്‍ മായാവലയം
നശ്വരമാം മരീചികയല്ലേ
മൃതമാമെന്നാത്മാവിന്നുയിരേകും
ആ മോക്ഷഭാഗ്യം അനശ്വരമല്ലേ - അല്ലേ