ഈശോ നീ വന്നാലുമെന്‍ |
ഈശോ നീ വന്നാലുമെന്‍
ഹൃദയത്തിന് നാഥനായ് സ്നേഹത്തില്‍ ഒന്നായി ഞാന്‍ നിന്നില്‍ ലയിച്ചീടട്ടെ. യോഗ്യമല്ലെന്‍ ഭവനം നാഥാ നിന്നെ എതിരേല്ക്കുവാന് ഒരു വാക്കരുളിയാലും എന്നെ നിന്റേതായ് മാറ്റിയാലും നീയെന്റെ പ്രാണനല്ലോ നിത്യജീവന്റെ നാഥനല്ലോ നിന്നില്‍ ചിരം വസിക്കാന്‍ എന്നും നിന്റേതായ് മാറീടുവാന്‍
ആത്മീയഭോജനം നീ
നിത്യജീവന്റെ ഔഷധം നീ മന്നിതില്‍ പാഥേയം നീ നാഥാ, വിണ്ണതിന്‍ അച്ചാരം നീ തേനിലും മാധുര്യം നീ ഹൃത്തില്‍ തൂകിടും നാഥനല്ലോ പൂവിലും സൗരഭ്യം നീ എന്നും വീശിടുന്നെന്നാത്മാവില്‍ സ്നേഹമരീചി വീശി നാഥാ എന്നിലുദിച്ചുയരൂ ലോകത്തിന് ദീപമാകാന്‍ ഈശോ എന്നെ ഉരുക്കി വാര്‍ക്കൂ നീറുന്ന ചിത്തങ്ങളില്‍ നാഥാ നീ കുളിര്മാരിയാകൂ ജീവിതഭാരങ്ങളില്‍ നിത്യം അത്താണിയായണയൂ |